തിങ്കളാഴ്‌ച, ജൂൺ 22, 2009

ശാന്തിസ്തംഭം

നീ കവിള്‍കൊണ്ട്‌
തുപ്പിക്കളഞ്ഞ
പാഴ്‌വാക്കുകളുടെ പട
പൊരുതി തോല്പിച്ചിരിക്കുന്നു-
എന്നെ..

ഞാന്‍ ഞാനല്ലാതാവുന്ന
ഭ്രമബിന്ദുവില്‍
ഒരു ഹത്യപോലും നടത്താതെ
മനഃപരിവര്‍ത്തനത്തിനായ്‌
തിടുക്കുന്നു- ഞാനശോകന്‍!

യുദ്ധം തുടങ്ങാതെ;
യുദ്ധം നയിക്കാതെ,
യുദ്ധത്തില്‍ പങ്കാളി-
എന്റ, ചെറിയൊരു സ്തംഭം
വഴിത്തിരിവുകളില്‍ നില്‍കുന്നു..

നീയെങ്കിലും അതൊന്ന്‌
കണ്ടിരുന്നെങ്കില്‍..!
************
Tarjani(Chintha.com)
June-2009

3 അഭിപ്രായങ്ങൾ:

മഹേഷ് പറഞ്ഞു...

എവിടെ പ്രസിദ്ധീകരിച്ചതാണെന്നുകൂടി ചേര്‍ക്കുക.

Rejeesh Sanathanan പറഞ്ഞു...

ഇത് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതാണോ?

അജ്ഞാതന്‍ പറഞ്ഞു...

അടിഞ്ഞുകൂടിയിരിക്കുന്നവയെ ഇളക്കിയെടുക്കുന്നു. നിങ്ങൾ നിങ്ങളുടെ എഴുത്തു രീതി മാറ്റുക, സങ്കടപ്രവേഗം കൂടിപ്പോകുന്നു.

സ്വന്തം
ഇഷ്ടൻ