ശ്രീകൃഷ്ണദാസ് മാത്തൂർ.
സമരം സായന്തനത്തോടടുക്കുന്നു,
നിരാഹാരവും നിരാസവും കഴിഞ്ഞ്
ശൗര്യം പൊടിതട്ടി പോയവഴിക്ക്
ഒരുപുല്ലുപോലുമില്ല.
ജലഗർഭം പെറാനെന്നപോലെ വന്ന്
മടയിൽ ചാരിനിൽക്കുന്നു,
താഴ്ചയിലെ ലക്ഷങ്ങളെ കണ്ടു നൊന്ത്
വിങ്ങ ലമർത്തിപ്പിടിച്ചുലാത്തുന്നു.
പഠനസനസംഘം പണ്ടത്തെ
സ്കൂൾകുട്ടിയെപ്പോലെ വന്ന്
പഠിക്കാതെ പഠിച്ചെന്നു കള്ളമ്പറയുന്നു.
വെറുമൊരു വീണവായന ഭരണം,
നഗരം കത്തിയാൽ
പോനാൽ പോകട്ടും പോട്ടെടാ...
അരാഷ്ട്രീയന്റെ സ്വപ്നങ്ങളിൽ വന്ന്
സമരപ്പന്തൽ കെട്ടിയുമഴിച്ചും
ഉടക്കിനിൽക്കുന്നു മുല്ലപ്പെരിയോർ..
***************
അക്ഷരജാലകം /എം.കെ.ഹരികുമാർ (april 7, 2025)
21 മണിക്കൂർ മുമ്പ്