രാത്രിയിങ്ങനെ മിഴിചിമ്മി
കാടുകളിൽ കലഹിച്ചു നിൽപ്പത്
എനിക്കുള്ള വീണ്ടുവിചാരത്തിനു`.
എളിയിൽ നിന്നൊരു പൂവു`
തിരിഞ്ഞ് ഭൂമിയിലേക്ക് കിടന്നത്
മരമറിയില്ലയെങ്കിലും..(?)
നിശ്ശബ്ദം പെയ്യും നിലാവിന്റെ
നീലക്കാലവർഷം മുഴുവനെ നനയും
ഇലകൾ നനവറിയുന്നില്ലെങ്കിലും..(?)
ഒരു ജാലകവും ഞാനും
ഉറങ്ങാതെ ഈ രാത്രിയിൽ
സ്വയമറിയുന്നുണ്ട് ചലനം,
നിശ്ചലതയുടെ വ്യതിചലനം....
ഉറങ്ങാതിരിക്കും രാത്രിയെനിക്ക്
വീണ്ടുവിചാരത്തിനു`.
ഉറക്കവുമുണർച്ചയും തമ്മിലുള്ള
വേർ തിരിവിന്റെ സ്തരത്തിനോട്
സല്ലപിക്കാനുള്ള മനപ്പൊക്കത്തിനു`
ഗുരുവിൻ്റെ മതം: മൗലികത ,ജീവന്മുക്തി :എം.കെ.ഹരികുമാർ
1 മാസം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ