ചൊവ്വാഴ്ച, ജൂൺ 23, 2009

വീട്‌

ഭിത്തി പൊളിക്കുമ്പോൾ പൊട്ടിവീഴും
അതിൽ തങ്ങിനിന്നൊരു ചുമ..
ചട്ടമിളകുമ്പോൾ ഉത്തറപ്പൂട്ടിൽ നി-
നിന്നിറ്റുവീഴുമുറയാൻ വച്ച കണ്ണീർമണികൾ

ഏറെനാൾ പാടുപെട്ടുറപ്പിച്ച കട്ടിള-
ച്ചുറ്റിളക്കിത്തുടങ്ങുമ്പോൾ
ആളെ തിരയും ഉള്ളിൽനിന്നൊരു സ്വരം
"ആരെ"ന്നുറക്കെ ആവർത്തിച്ചീടും.

ചിണുങ്ങും ഒറ്റയോടാമ്പൽ കതക്‌
വെട്ടത്തേക്ക്‌ ഇരുട്ടിൽനിന്നൊരു നിഴൽ
തപ്പിത്തടഞ്ഞിപ്പൊഴും വന്നപോലെ,
ഓടോരോന്നിളകുമ്പോൾ അകത്തുനിന്നും
മച്ചിന്റെ വിതുമ്പലുകൾ കേൾക്കും, ഒരുപോള-
കണ്ണടക്കാതൊരു രാത്രി മിന്നിനിൽകും...

എന്നെ പൊളിക്കേണ്ടാ, നിനക്കെന്റെ
വിങ്ങ ലുകൾ കേൾക്കുവാൻ ത്രാണിയുണ്ടോ..?
വീടിന്റെയവസാന വാക്കുകളെന്റെ പുത്തൻ
വാതിൽകലെത്തി പരിതപിക്കുന്നു...
***********
മംഗളം ആഴ്ചപ്പതിപ്പ്‌, ലക്കം-20-2009

***********

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

എന്നെ പൊളിക്കേണ്ടാ, നിനക്കെന്റെ
വിങ്ങ ലുകൾ കേൾക്കുവാൻ ത്രാണിയുണ്ടോ..?
വീടിന്റെയവസാന വാക്കുകളെന്റെ പുത്തൻ
വാതിൽകലെത്തി പരിതപിക്കുന്നു...
കൊള്ളാം മാഷെ പുത്തൻ മാളികകൾ പണിയുന്നവർ അറിയുന്നില്ല
പഴയ വീടിന്റെ തേങ്ങൽ

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

നല്ല കവിത... കുറച്ചുകൂടി ബഹളം കുറച്ചു പറഞ്ഞിനുന്നുവെങ്കില്‍ കുറച്ചുകൂടി ഹൃദ്യമാകുമായിരുന്നു.... മറക്കാനവാത്ത്‌ ബിംബങ്ങള്‍ കൊണ്ടുവന്നു എന്നതാണ്‌ പ്രധാനമായി പറയാനാവുന്നത്‌

അഭിനന്ദനങ്ങള്‍