തിങ്കളാഴ്ച, മാർച്ച് 22, 2010
ഗാന്ധ്യായനം
ഗ്രാമത്തിലൂടെ
കൈത്തറിനൂറ്റ്
ഗാന്ധിമഴ.
അർദ്ധനഗ്നഗാത്രം
താങ്ങിത്താങ്ങി
മഴയ്ക്കോരം ചേർന്ന്
ഭാരതഗമനം..
സ്വാതന്ത്രൃാഭിലാഷം
നട്ടുനനച്ച
ഗൃഹനാഥം-
തോക്കുമുളപ്പിച്ചെടുത്ത
വിരോധാഭാസം..!
അനുഭവിക്കാനൊട്ടും
യോഗമില്ലാത്തവനേ,
അഴിഞ്ഞാട്ടമാടും
ജനായത്തപ്പടിപ്പുരയിൽ
നമ്രശിരസ്കനായ് നിന്റെ
അഭിലാഷപൂർത്തി.....
******************
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
നല്ല കവിത
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ